CinemaGeneralMollywoodNEWS

വിനായകന്‍ അവാര്‍ഡിന് അര്‍ഹനല്ല;ഈ അവാര്‍ഡ് സവർണ്ണ-അവർണ്ണ ചിന്ത ഉയര്‍ത്തി തമ്മിലടിപ്പിക്കാനുള്ള രാഷ്ട്ര തന്ത്രം. സാഹിത്യകാരിക്ക് സോഷ്യല്‍ മീഡിയയുടെ പൊങ്കാല

 

ഇക്കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മലയാള സിനിമയുടെ നാഴികക്കല്ലായി മാറി. പതിവ് നായകസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി വിനായകന് നല്‍കിയ മികച്ച നടനുള്ള അവാര്‍ഡ്, വിപ്ലവകരവും അതിലേറെ ഭാവിയിലേക്കുള്ള ചുവടുവെപ്പുമായി തന്നെയാണ് സിനിമാ ലോകം വിലയിരുത്തിയത്. എന്നാല്‍ ഈ അവാര്‍ഡിനെ ക്കുറിച്ച് ചിലയിടങ്ങളില്‍ മുറുമുറുപ്പ് നടക്കുന്നു.

വിനായകനെ പ്രേക്ഷകന്‍ സ്വീകരിച്ച് ആദരിക്കുമ്പോള്‍ വിനായകന്‍ അവാര്‍ഡിന് അര്‍ഹനല്ലായെന്നാണ് സാഹിത്യകാരി കെ ആര്‍ ഇന്ദിരയുടെ അഭിപ്രായം. കമ്മട്ടിപ്പാടം വളരെ മോശം ചിത്രമാണെന്നും ഇന്ദിര പറയുന്നു.

കെ ആര്‍ ഇന്ദിരയുടെ പോസ്റ്റ്

കമ്മട്ടിപ്പാടം പകുതി കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയ ഞാൻ ഇന്നലെ ടി വിയിൽ അത് മുഴുവൻ കണ്ടു. വിനായകന് അവാർഡ് കൊടുത്തത് എന്തിനാണ് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. പ്രധാന കഥാപാത്രം കൃഷ്ണൻ. കൃഷ്ണനെ അവതരിപ്പിച്ച ദുൽഖർ നന്നായി നടിച്ചിട്ടില്ല.എന്ന് വെച്ച് വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാർഡ് കൊടുക്കേണ്ട കാര്യമൊന്നും ഞാൻ കണ്ടില്ല. സവർണ്ണർ ,അവർണ്ണർ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്ര തന്ത്രം എന്ന് ഈ അവാർഡിനെ ഞാൻ മനസ്സിലാക്കുന്നു .ആ നിലയ്ക്ക് അത് വളരെ നല്ല നടപടിയാണ്.

ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയ ഇന്ദിരയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. പ്രശസ്തി പിടിച്ചു പറ്റാന്‍ ഉള്ള ശ്രമമാണെന്നും ചിലര്‍ ഇതിനെക്കുറിച്ച്‌ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button