തന്റെ അഭിമുഖമെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജമാണെന്ന് പ്രശസ്ത നടി കസ്തൂരി. അന്താരാഷ്ട്ര വനിതാ ദിനത്തിൽ നൽകിയതായി കാണിച്ച് ഒരു ഇംഗ്ലീഷ് മാധ്യമമാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. എന്നാല്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ഈ അഭിമുഖം വ്യാജമെന്ന് കസ്തൂരി പറയുന്നു. സിനിമയില്‍ അഭിനയിക്കാനെത്തുന്ന നടിമാരോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന ചില പുരുഷന്മാരുണ്ടെന്നും ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ ഒരു തെലുങ്ക് നടന് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുണ്ടെന്നും ആ അഭിമുഖത്തില്‍ നടി പറഞ്ഞതായി കൊടുത്തിരുന്നു. ഇതിനെതിരെയാണ് വീഡിയോ സന്ദേശത്തിലൂടെ കസ്തൂരി രംഗത്തെത്തിയത്.
കസ്തൂരിയുടെ വാക്കുകള്‍ ഇങ്ങനെ
വനിതാ ദിനത്തിന്റെ ഭാഗമായി നല്കിയ അഭിമുഖമായിരുന്നു അത്. അഭിമുഖത്തില്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. എന്നാല്‍ പ്രസിദ്ധീകരിച്ചുവന്നത് ഞാന്‍ പറയാത്ത കാര്യങ്ങളാണ്. ഇത്തരം മോശമായ പ്രചരണങ്ങള്‍ക്ക് സാധാരണനിലയിൽ ഞാന്‍ മറുപടി നല്‍കാറില്ല. സിനിമയിൽ സജീവമായിരുന്ന കാലത്ത് പോലും അങ്ങനെ ചെയ്തിട്ടില്ല. എന്നാല്‍, ഇതെന്റെ കുടുംബത്തെ വരെ ബാധിച്ചു. കുടുംബം എന്ന് ഉദ്ദേശിച്ചത് സിനിമാ ലോകത്തെയാണ്.
പ്രശസ്തമായ ഒരു പത്രം ഇത്തരത്തില്‍ എഴുതിപ്പിടിപ്പിച്ചാല് ചെറിയ വെബ്സൈറ്റുകള്‍ പിന്നെ വെറുതെ ഇരിക്കുമോ. അവരും വേണ്ട മസാല ചേര്‍ത്ത് അത് അതിലും മോശമാക്കി മാറ്റിയിരിക്കുകയാണ്. ഞാന്‍ കൊടുത്ത യഥാർഥ അഭിമുഖം എന്റെ ഫെയ്സ്ബുക്ക് പേജിലുണ്ട്. അത് എല്ലാവര്ക്കും പരിശോധിക്കാമെന്നും കസ്തൂരി പറഞ്ഞു.
Post Your Comments