മലയാള സിനിമ ചരിത്രത്തില്‍ നാഴികകല്ലായ ഒരു അവാര്‍ഡായിരുന്നു ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാരം. പൊതുബോധങ്ങളെ മാറ്റിനിര്‍ത്തികൊണ്ട്, പതിവ് നായകസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി വിനായകന് നല്‍കിയ മികച്ച നടനുള്ള അവാര്‍ഡ്, വിപ്ലവകരവും അതിലേറെ ഭാവിയിലേക്കുള്ള ചുവടുവെപ്പുമായി തന്നെയാണ് സിനിമാ ലോകം വിലയിരുത്തിയത്. ഇപ്പോള്‍ മാത്രം തന്നെ ആഘോഷമാക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ വിനായകന്‍ തന്റെ നിലപാട് തുറന്നു പറയുന്നു.
താന്‍ അയ്യങ്കാളി ചിന്താഗതിക്കാരനാണെന്നും പുലയന്‍ ആണെന്നു കരുതി ഇത് വരെ മാറിനിന്നിട്ടില്ലെന്നും ഇനി മാറി നില്‍ക്കുകയില്ലെന്നും നടന്‍ വിനായകന്‍. ഒന്നുമില്ലായ്മയില്‍ നിന്ന് ഫൈറ്റ് ചെയ്താണ് മുമ്പോട്ട് വന്നത് പറ്റുമെങ്കില്‍ ജീവിതത്തില്‍ ഒരു ഫെരാരി കാറില്‍ തന്നെ വരണം എന്ന് കരുതുന്നയാളാണെന്നും വിനായകന്‍ പറഞ്ഞു. തനിക്ക് റിയല്‍ ആവാനാണ് ഇഷ്ടമെന്നും തന്നെത്തന്നെ കോമഡിയാക്കി വില്‍ക്കാന്‍ എനിക്ക് കഴിയില്ലെന്നും വിനായകന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍.
എതിര്‍ക്കപ്പെടേണ്ടിയിടത്ത് എതിര്‍ക്കുകയും പറയാനുള്ളിടത്ത് പറഞ്ഞുമാണ് ഇത്രയും നാള്‍ ജീവിച്ചത്. ഇനിയും അങ്ങനെ തന്നെയാണ് ജീവിക്കുക. ഞാന്‍ കമ്മട്ടിപ്പാടത്ത് ആണ് ജീവിക്കുന്നത്. അവിടുത്തെ ഭാഷയാണ് ഉപയോഗിക്കുന്നത്. എന്നും രാവിലെ വീടിന്റെ മുന്നില്‍ ആളുകള്‍ വെളിക്കിരിക്കാന്‍ വരും. അവരോട് പറയുന്ന ഭാഷയുണ്ട്. അതേ അവിടെ പറയാന്‍ കഴിയൂ. എല്ലാവരും പറയുന്നതു പോലെ ഞാനും പറയണമെന്ന് പറയരുത്.
അവാര്‍ഡ് വാര്‍ത്തയറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ജിലേബി കഴിപ്പിക്കാന്‍ ശ്രമിച്ചതിനെ വിനായകന്‍ വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ചില ആംഗ്യങ്ങള്‍ കാണിക്കാന്‍ പറഞ്ഞു. അമ്മയെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞു. എന്തിനാണ് എന്നോട് അമ്മയെ കെട്ടിപ്പിടിക്കാന്‍ പറയുന്നത്.? ഹൈപ്പ് ക്രിയേറ്റ് ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നതെന്നും തനിക്ക് റിയല്‍ ആവാനാണ് ഇഷ്ടമെന്നും വിനായകന്‍ പറഞ്ഞു.ഇതൊരു പേജ് 3 കൺസപ്റ്റ് ആണ്. 20 കൊല്ലം നോക്കാത്തവർ പിന്നെയും എന്നെ വിൽക്കുകയാണ്. കോമഡി കാണിച്ച് എന്നെത്തന്നെ വില്‍ക്കാന്‍ കഴിയില്ല. താന്‍ ജീവിച്ചത് കോമഡിയല്ലെന്നും ആ കോമഡി എന്റെ വീട്ടിലും കാണിക്കാൻ എനിക്ക് താല്പര്യമില്ലയെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
ആരും നിയന്ത്രിക്കാനില്ലാതെ തുള്ളണം (ഡാൻസ്) അതാണ് ആഗ്രഹം . അങ്ങനെ ഒരു തുള്ളൽ, മൂന്നോ നാലോ ആളുകൾ ചേർന്നുണ്ടാക്കാനുള്ള ശ്രമത്തിലാണ് താനെന്നും വിനായകന്‍ പറഞ്ഞു.
Post Your Comments