CinemaGeneralIndian CinemaNEWS

ഇന്ത്യന്‍ ഫുട്ബോളിലെ കറുത്ത മുത്താകാന്‍ മലയാളത്തിലെ യുവതാരം

ഇന്ത്യന്‍ ഫുട്ബോളിലെ കറുത്ത മുത്ത് ഐ എം വിജയന്റെ ജീവിതം സിനിമയാകുന്നു. നിവിന്‍ പോളിയാണ് സിനിമയില്‍ ഐ എം വിജയനെ അവതരിപ്പിക്കുക. അരുണ്‍ ഗോപിയാണ് സിനിമ സംവിധാനം ചെയ്യുക.

കേരളത്തിന്റെ സന്തോഷ് ട്രോഫി മത്സരങ്ങളും കേരള പൊലീസിനു വേണ്ടി മുന്‍ ഇന്ത്യന്‍ ഫുടുബോള്‍ താരം ഐ എം വിജയന്‍ പന്തുതട്ടിയ മത്സരങ്ങളും ബംഗാളിലെ ഐ എം വിജയന്റെ ജീവിതവുമെല്ലാം സിനിമയില്‍ പ്രമേയമായി വരും.

വിജയന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി മുന്പ് പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് കാലാഹിരൺ (काला हिरण्) (black deer).

അതേസമയം അണിയറയില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ വി പി സത്യന്റെ ജീവിതവും സിനിമയായി ഒരുങ്ങുന്നുണ്ട്. ജയസൂര്യയാണ് വി പി സത്യനെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button