CinemaNEWS

ഇങ്ങനെയൊന്ന് ഇന്ത്യന്‍ സിനിമയിലാദ്യം! മോഹന്‍ലാലിന്‍റെ ‘വില്ലന്‍’ വിസ്മയമാകാന്‍ ഒരുങ്ങുന്നു

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘വില്ലന്‍’ എന്ന ചിത്രീകരണത്തിന്‍റെ തിരക്കിലാണിപ്പോള്‍ മോഹന്‍ലാല്‍. മേജര്‍ രവി ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ കഴിഞ്ഞയാഴ്ചയാണ് ബി. ഉണ്ണി കൃഷ്ണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. മഞ്ജു വാര്യര്‍ നായികയായി അഭിനയക്കുന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം വിശാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ഹന്‍സികയും ചിത്രത്തിലുണ്ട്. 8 കെ റെസല്യൂഷനിലാണ് ചിത്രം അണിയറയില്‍ തയ്യാറെടുക്കുന്നത്. ഒരു സിനിമ പൂര്‍ണമായും 8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമായാണ്.
ചിത്രത്തിന്റെ ബജറ്റ് 25–30 കോടിയാണ്. ‘ഗുഡ് ഈസ് ബാഡ്’ എന്ന ടാഗ് ലൈനോടെയെത്തുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ വാഗമണ്ണാണ്.

shortlink

Post Your Comments


Back to top button