ചക്കരമുത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ലക്ഷ്മി രാമകൃഷ്ണന്‍ മലയാളത്തിലും തമിഴിലും പ്രമുഖനായ ഒരു സംവിധായകന്റെ പീഡനത്തിന് ഇരയായെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. തനിക്ക് സിനിമയില്‍ നിന്ന് പീഡനങ്ങള്‍ ഇപ്പോഴും ഏല്‍ക്കേണ്ടി വരുന്നുവെന്ന് മാധ്യമങ്ങളില്‍ വരുമ്പോള്‍ ആ നുണപ്രചാരണത്തിനു മറുപടി പറയണമെന്നു തോന്നിയാണ് താന്‍ ഇപ്പോള്‍ രംഗത്തെത്തിയതെന്നു ലക്ഷ്മി പറഞ്ഞു.
തനിക്ക് പ്രായം അന്‍പതു കഴിഞ്ഞു. മക്കള്‍ വിവാഹതിരായി. എനിക്ക് സിനിമയില്‍ നിന്ന് പീഡനങ്ങള്‍ ഇപ്പോഴും ഏല്‍ക്കേണ്ടി വരുന്നുവെന്ന് മാധ്യമങ്ങളില്‍ വരുമ്പോള്‍ അത് ശരിയല്ല. മുന്പ് മലയാളത്തില്‍ ഒരു പടം ചെയ്യുമ്പോള്‍ ഞാന്‍ മോണിറ്ററിനടുത്ത് സംവിധായകന് അരുകില്‍ ഇരിക്കുകയായിരുന്നു. ആ സംവിധായകനും ഇതുപോലെ കൈ തോളിലിട്ട് ഇഷ്ടം പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ മാറിയപ്പോള്‍ ഇഷ്ടമല്ലേ എന്നു ചോദിച്ചു. ഞാന്‍ ഇഷ്ടമല്ല എന്നു പറഞ്ഞു.പിന്നെ സെറ്റില്‍ എനിക്ക് കഷ്ടകാലമായിരുന്നു. വെറുതെ ഒന്നു നടക്കുന്ന ടേക്ക് പോലും ഇരുപത്തഞ്ചു പ്രാവശ്യം എടുപ്പിച്ചു. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി. സംവിധായകന്‍ മാപ്പു പറയണമെന്ന് ഒപ്പം അഭിനയിച്ചവര്‍ നിലപാടെടുത്തു. പിന്നീട് സംവിധായകന്‍ മാപ്പു പറഞ്ഞു. ചെന്നൈയില്‍ ഇതേ സംവിധായകനെ ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ വളരെ ആദരപൂര്‍വം അദ്ദേഹം പെരുമാറി. അന്ന് ഞാന്‍ അങ്ങനെ പെരുമാറിയില്ലായിരുന്നുവെങ്കിലോ? ലക്ഷ്മി ചോദിച്ചു. ഈ വിഷയത്തെയാണ് ഇപ്പോള്‍ നന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയത്.
Post Your Comments