CinemaGeneralNEWS

കരിയറിലെ ആദ്യ മുസ്ലീം കഥാപാത്രത്തെക്കുറിച്ച് മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരും അമലയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കെയര്‍ ഓഫ് സൈറാ ബാനു’. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം വരുന്ന വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റെ പ്രോമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലൂടെ ആദ്യമായി മുസ്‌ലീം കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതിനൊപ്പം അമലയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചു എന്നതിന്റെ കൂടി ആവേശത്തിലാണ് താനെന്നു മഞ്ജു വാര്യര്‍ പറയുന്നു. സിനിമയിലെ പ്രത്യക്ഷമായ പ്രത്യേകത താന്‍ മുസ്‌ലീം കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതു തന്നെയാണെന്ന് മഞ്ജു പറഞ്ഞു.

നീണ്ട ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം അമല സിനിമയില്‍ തിരിച്ചെത്തുന്നുവന്നതും കിസ്മത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിമാറിയ ഷെയ്ന്‍ നിഗവും ചിത്രത്തില്‍ തനിക്കൊപ്പം മികച്ച വേഷം ചെയ്യുന്നു. ഞങ്ങള്‍ മൂന്നു പേരുടേയും കോമ്പനീഷന്‍ പുതുമയുള്ളതായി തോന്നിയെന്നും മഞ്ജു പറഞ്ഞു.

ഒന്നരവര്‍ഷം മുന്‍പാണ് ചിത്രത്തിന്റെ കഥ താന്‍ കേട്ടത്. കഥ കേട്ടപ്പോള്‍ തന്നെ സിനിമയുടെ ഭാഗമാകണമെന്നു തോന്നി. എല്ലാ ഘടകങ്ങളും ഒത്തുവരാന്‍ കുറച്ച് കാല താമസമുണ്ടായി. അതുകൊണ്ടാണ് ചിത്രം ഇത്രത്തോളം വൈകിയത്. എന്നാല്‍ ആ കാലതാമസം മനോഹരമായ ഒരു ക്ലൈമാക്‌സിലേക്കാണ് എത്തിച്ചതെന്നും മഞ്ജു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button