
മലയാള സിനിമയില്‍ പഞ്ച് ഡയലോഗ് കഥാപാത്രങ്ങളില്‍ നിറച്ച തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കര്‍ ഗായകനാകുന്നു.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാരയിലാണ് രണ്‍ജി പണിക്കര്‍ പാടുന്നത്. ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് അലമാര. ഫുള്‍ ഓണ്‍ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയിന്‍ ആണ് നായകന്‍.
മനു മഞ്ജിത് രചിച്ച് സൂരജ് എസ് കുറുപ്പ് ഈണമിട്ട ”എന്‍ തല ചുറ്റണ് ..” എന്ന ഗാനമാണ് രണ്‍ജി പണിക്കര്‍ ആലപിച്ചിരിക്കുന്നു. സിനിമയുടെ ഹാസ്യപശ്ചാത്തലത്തോട് അടുത്തുനില്‍ക്കുന്ന ഒരു ഗാനമാണ് ഇതെന്ന് ഗാനരചയിതാവ് മനു മഞ്ജിത് അഭിപ്രായപ്പെട്ടു.
Post Your Comments