CinemaGeneralIndian CinemaNEWS

ആ രംഗം എഴുതുമ്പോള്‍ കരയുകയായിരുന്നു; മേജര്‍ രവി

മലയാളത്തില്‍ മികച്ച പട്ടാളക്കഥകള്‍ ഒരുക്കിയ സംവിധായകന്‍ മേജര്‍ രവി കീര്‍ത്തിചക്രയ്ക്കു പിന്നിലെ തന്‍റെ അധ്വാനത്തെക്കുറിച്ചു വെളിപ്പെടുത്തുന്നു.

മോഹന്‍ലാലിനെ നായനാക്കി മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. ഈ ചിത്രത്തെ തുടര്‍ന്നു നിരവധി പട്ടാള സിനിമകളും മേജര്‍ രവി സംവിധാനം ചെയ്തു. കീര്‍ത്തി ചക്രയില്‍ തന്‍റെ മൂന്നു മക്കളും ഭീകരന്മാരാല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന സമയത്ത് ഒരു ഉമ്മ തന്റെ വേദന പറയുന്ന കരലളിയിപ്പിക്കുന്ന ഒരു രംഗമുണ്ട്.

ആ രംഗത്തെക്കുറിച്ച് മേജര്‍ രവി ഒരു അഭിമുഖത്തില്‍ പറയുന്നതിങ്ങനെ. ആറുവര്‍ഷത്തെ അധ്വാനമായിരുന്നു ആ സിനിമ. അതിലെ ഓരോ സന്ദര്‍ഭവും തന്റെ ജിവിതത്തില്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ആ ഉമ്മയുടെ സംഭാഷണം താന്‍ കരഞ്ഞു കൊണ്ടായിരുന്നു എഴുതിയത് എന്നു മേജര്‍ രവി പറയുന്നു.

രാത്രി രണ്ടു മണിക്കു വരെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് എഴുതുമായിരുന്നു. യഥാര്‍ഥ ജീവിതത്തില്‍ താന്‍ കണ്ടുമുട്ടിയതാണ് ആ ഉമ്മയേ എന്നും മേജര്‍ രവി പറഞ്ഞു.

പട്ടാളക്കഥ പറയുന്ന സീരീസിലെ നാലാമത്തെ ചിത്രം, മോഹന്‍ലാല്‍ നായകനാകുന്ന 1971: ബിയോണ്ട് ബോര്‍ഡേഴ്‌സ് ആണ് മേജര്‍ രവിയുടെതായി അടുത്തതായി പുറത്തുവരാനുള്ളത്.

shortlink

Related Articles

Post Your Comments


Back to top button