CinemaGeneralNEWS

ആരാധകനെ തെറി വിളിച്ച സംഭവം; വിശദീകരണവുമായി ടോവിനോ

തിയേറ്ററില്‍ വാന്‍ മുന്നേറ്റം നടത്തുന്ന ഒരു മെക്സിക്കൻ അപാരതയുടെ വിജയം ആരാധകർക്കിടയിൽ വെച്ച് ആഘോഷിച്ചപ്പോൾ നടൻ ടൊവിനോ തോമസ് ആരാധകനെ തെറി വിളിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവം വാര്‍ത്തയായി അച്ചടിക്കപ്പെട്ടു. എന്നാല്‍ ഇതിന് കൃത്യമായ വിശദീകരണം ടോവിനോ എവിടേയും നല്‍കിയില്ല. സിനിമയുടെ ആഘോഷങ്ങള്‍ കണ്ണൂരില്‍ പൊടിപൊടിക്കുന്നതിനിടെ ഫെയ്‌സ്ബുക്ക് ലൈവില്‍ അന്നത്തെ സംഭവം വിശദീകരിച്ചിരിക്കുകയാണ് ടോവിനോ.

സിനിമയുടെ വിജയം ഒരു തിയേറ്ററില്‍ ആഘോഷിക്കുന്നതിനിടെ തന്നെ പിന്നില്‍ നിന്നും പിച്ചി ഉപദ്രവിച്ചതിനാലാണ് താന്‍ ആയാളെ തെറിവിളിച്ചതെന്ന് ടോവിനോ പറഞ്ഞു. അഞ്ഞൂറിലേറെ പേര് ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. അവരുടെ സ്നേഹം ഏറ്റവുവാങ്ങുന്ന സമയത്തായിരുന്നു ആ സംഭവമെന്നും താരം അറിയിച്ചു. പിച്ചി, നുള്ളി എന്നു പരാതി പറയാന്‍ സാധിക്കില്ലല്ലോ? അങ്ങനെ പരാതിപ്പെടാന്‍ താന്‍ നഴ്‌സറി കുട്ടിയൊന്നുമല്ലെന്നും.

സംഭവം നേരത്തേ തന്നെ പ്രേക്ഷകരുമായി പങ്കുവെയ്ക്കണമെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ അതിന് ഒരു അവസരം തരപ്പെട്ടില്ല. അയാളെ തെറി പറഞ്ഞു എന്നത് മോശമായിപ്പോയി എന്ന് ബോധ്യമുണ്ട്. ഒരാളെ തെറിപറയണമെന്ന് കരുതിക്കൂട്ടിയൊന്നുമല്ല താനവിടെ പോയത്. പെട്ടെന്നുണ്ടായ ഒരു പ്രതികരണം മാത്രമായിരുന്നു അത്. പക്ഷേ താൻ കോപാകുലനായത് പിന്നീട് തന്നെ വളരെയധികം വിഷമിപ്പിച്ചുവെന്നും ടൊവിനൊ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button