BollywoodGeneralNEWS

സ്ത്രീകളെ വില്‍പനച്ചരക്കായി കാണുന്ന സംവിധായകനെക്കുറിച്ച് ലീന മണിമേഖലൈ

വനിതാ ദിനത്തില്‍ ബോളിവുഡ് ഹിറ്റ് മേക്കര്‍ രാംഗോപാല്‍ വര്‍മ്മ നടത്തിയ പരാമര്‍ശം വലിയ വിവാദത്തിനു ഇടയാക്കിയിരുന്നു. സണ്ണിലിയോണിനെപ്പോലെ ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാരെ സന്തോഷിപ്പിക്കാന്‍ കഴിയട്ടെ എന്നായിരുന്നു രാംഗോപാല്‍ വര്‍മ്മയുടെ വിവാദ ട്വീറ്റ്. ഇതിനെതിരെ പ്രതികരണവുമായി സാമൂഹ്യ പ്രവര്‍ത്തകയും സംവിധായികയുമായ ലീന മണിമേഖലൈ രംഗത്തെത്തി.

രാംഗോപാല്‍ വര്‍മ്മയുടെ ചില സിനിമകള്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധികയല്ല ഞാന്‍. കാരണം അദ്ദേഹത്തിന്‍റെ സിനിമകളൊന്നും എന്നെ സ്വാധീനിച്ചിട്ടില്ല. സ്ത്രീകളെ വില്‍പനച്ചരക്കായി മാത്രം കാണുന്ന സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. രാം ഗോപാല്‍ വര്‍മ്മയുടെ സിനിമകള്‍ കണ്ടാല്‍ തന്നെ നമുക്കത് മനസ്സിലാകും. എനിക്ക് രാം ഗോപാല്‍ വര്‍മ്മയോട് ഒന്നേ പറയാനുള്ളൂ താങ്കള്‍ ഇനിയും വലുതാവാനുണ്ട്. കുറഞ്ഞത് സ്വന്തം വീട്ടിലെ സ്ത്രീകളെയെങ്കിലും ബഹുമാനിക്കാന്‍ പഠിക്കണം- ലീന മണി മേഖലൈ

കടപ്പാട്; മാതൃഭൂമി ഡോട്ട്.കോം

shortlink

Post Your Comments


Back to top button