GeneralKollywoodNEWS

സംഘടനം സിനിമയില്‍ മാത്രമല്ല, മോശമായി പെരുമാറിയ ആളിനെ നിലംപരിശാക്കി ധന്‍സിക

തനിക്ക് നേരെയുള്ള ഒരു മദ്യപാനിയുടെ മോശം പെരുമാറ്റത്തിന്‍റെ അനുഭവം വിവരിച്ച് കോളിവുഡ് നടി ധന്‍സിക. കബാലി എന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം സംഘടനരംഗങ്ങളില്‍ കരുത്തറിയിച്ച താരം ജീവിതത്തിലെ സന്ദര്‍ഭവും സിനിമ പോലെ നേരിട്ടു. കബാലിയുടെ ഷൂട്ടിംഗ് കേരളത്തില്‍ ചിത്രീകരിക്കുമ്പോഴായിരുന്നു മദ്യപന്‍റെ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. അയാളുടെ പെരുമാറ്റം മോശമായ സാഹചര്യത്തില്‍ ചിത്രീകരണം വരെ നിര്‍ത്തി വെയ്ക്കെണ്ടതായി വന്നു. അവസാനം ധന്‍സികയ്ക്ക് സിനിമയിലെ സംഘടന രംഗം ജീവിതത്തിലും ആവര്‍ത്തിക്കേണ്ടി വന്നു. തന്നോട് മോശമായി പെരുമാറിയ ആളിനെ ധന്‍സിക തന്നെ നിലംപരിശാക്കി.

shortlink

Post Your Comments


Back to top button