
മലയാളത്തില്‍ ഒരു പിടി മികച്ച പട്ടാള കഥകള്‍ സമ്മാനിച്ച സംവിധായകനാണ് മേജര്‍ രവി. എന്നാല്‍ പട്ടാളക്കാരുടെ ജീവിതമെന്ന സ്ഥിരം പ്രമേയത്തില്‍നിന്ന് വഴിമാറി സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍. മോഹന്‍ലാല്‍ വീണ്ടും കേണല്‍ മഹാദേവന്‍ എന്ന വേഷത്തില്‍ എത്തുന്ന ‘1971: ബിയോണ്ട് ബോര്‍ഡേഴ്‌സി’ന് ശേഷം ഒരു പ്രണയചിത്രമായിരിക്കും അദ്ദേഹം സംവിധാനം ചെയ്യുക. ഈ പ്രണയചിത്രത്തില്‍ നായകന്‍ നിവിന്‍ പോളിയും. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു സിനിമയാവും ഇതെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് പ്രോജക്ട് അന്തിമമായി തീരുമാനിച്ചതെന്നും മേജര്‍ രവി പറയുന്നു.
ചിത്രത്തില്‍ നായികയാവുക ഒരു പുതുമുഖമായിരിക്കുമെന്നും ഉയര്‍ന്ന ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം താരബാഹുല്യമുള്ളതുമായിരിക്കുമെന്നും അദേഹം വ്യക്തമാക്കി. ജോമോന്‍ ടി.ജോണാവും ഇതിന്റെ ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍ നിര്‍വഹിക്കും. ഈ വര്‍ഷാവസാനം ചിത്രീകരണം ആരംഭിക്കും.
Post Your Comments