CinemaGeneralNEWS

നിങ്ങള്‍ക്ക് എന്തോ രോഗമുണ്ട്. ഒരു ഡോക്ടറെ കാണൂ; നടന്‍ വിശാലിനിനെതിരെ സംവിധായകന്‍ ചേരന്‍

പ്രൊഡൂസേഴ്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന നടന്‍ വിശാലിനെതിരെ സംവിധായകനും നടനും നിര്‍മാതാവുമായ ചേരന്‍ രംഗത്ത്. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ ചുമതല വഹിക്കാന്‍ വിശാലിന് യോഗ്യതയില്ലെന്നും നടികര്‍ സംഘത്തിന്റെ ചുമതല വഹിക്കുന്ന വിശാല്‍ എന്ത് ഉപകാരമാണ് ഇതുവരെ കലാകാരന്‍മാര്‍ക്ക് ചെയ്തതെന്നും ചേരാന്‍ ചോദിക്കുന്നു. ജയിച്ചാല്‍ ഭൂമി വാഗ്ദാനം ചെയ്ത താങ്കള്‍ എന്തുകൊണ്ട് ഇത്രനാളും നടികര്‍ സംഘത്തിനു ഇതൊന്നും ചെയ്തില്ലായെന്നും ചേരാന്‍ ചോദിക്കുന്നു.

ഏഴ് പേജുള്ള ദീര്‍ഘമായ കത്തിലാണ് ചേരന്‍ തന്റെ പ്രതിഷേധം വിശാലിനെ അറിയിച്ചത്. നടികര്‍ സംഘത്തിലെ പദവി നിങ്ങളുടെ തലയ്ക്കു പിടിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി ഇതാ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് നിങ്ങള്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു. നിങ്ങളെ പദവിയിലെത്തിക്കാന്‍ ജെ.കെ രിതീഷ് നടത്തിയ പോരാട്ടങ്ങള്‍ ഓര്‍മയുണ്ടോ?തമിഴ്നാട്ടിലെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമാണുള്ളത്? വിശാല്‍… നിങ്ങള്‍ക്ക് എന്തോ അപൂര്‍വ രോഗമുണ്ട്. ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കുമെന്നും ചേരാന്‍ കത്തിലൂടെ പറയുന്നു.

എന്ത് പറഞ്ഞാലും പ്രത്യേകിച്ച് ഒരു കാര്യവുമില്ലെന്ന് തനിക്കറിയാം. കാരണം നിങ്ങള്‍ ഇപ്പോള്‍ ഇതൊന്നും മനസ്സിലാക്കാനുള്ള അവസ്ഥയിലല്ല. ഇത്രയും കാലം പല മണ്ടത്തരങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വ്യക്തി എന്ന നിലയില്‍ എനിക്ക് തമിഴ് സിനിമയെക്കുറിച്ച് ആശങ്കയുണ്ടെന്നും ചേരാന്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button