നടി, ഗായിക, സംവിധായിക തുടങ്ങിയ നിലാകളില് തിളങ്ങിയ രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യക്ക് ഇക്കഴിഞ്ഞ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് ഭരതനാട്യം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു.
എന്നാല്‍ ഐശ്വര്യയുടെ പ്രകടനം അത്ര നന്നായില്ലെന്നാണ് ചില വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്. ഐശ്വര്യയുടെ പ്രകടനത്തെ കളിയാക്കി കൊണ്ടുള്ള ട്രോളുകള്‍ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങി.
“എനിക്ക് ഭരതനാട്യം അറിയില്ല. എന്നാല്‍ ഇത് ഭരതനാട്യമല്ലെന്ന് അറിയാം”, “ട്രോള്‍ വീഡിയോ ഓഫ് ദ മന്ത്” തുടങ്ങിയ തലക്കെട്ടുകളിലാണ് ട്രോളുകള്‍ അധികവും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
Post Your Comments