
മലയാള സിനിമയില്‍ ഏറെ സ്വീകാര്യത നേടിയ കോമ്പിനേഷനാണ് മോഹന്‍ലാല്‍-ഭദ്രന് കോമ്പിനേഷന്‍. ‘സ്ഫടികം’ എന്ന ഒരൊറ്റ ചിത്രം കൊണ്ടുതന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച കൂട്ടുകെട്ടാണ് ഇവരുടേത്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന് അവസാനമായി ചെയ്ത ചിത്രം ഉടയോന് ആണ്.
ഒരു സിനിമ ചെയ്യാന്‍ വേണ്ടി മോഹന്‍ലാല്‍ സെറ്റിലെത്തിയാല്‍ ഒരു അമുല്‍ ബേബിയെ പോലെയാണ് ആദ്ദേഹം ഭദ്രന് പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു സൂപ്പര്‍താരത്തെക്കുറിച്ച് ഭദ്രന് മനസ്സ് തുറന്നത്.
“സംവിധായകനെ തൃപ്തിപ്പെടുത്താന്‍ കഴിവുള്ള നായകനാണ് മോഹന്‍ലാല്‍. ഒരു രംഗം സംവിധായകന് തൃപ്തിയായില്ല എന്ന് ഒരു നോട്ടം കൊണ്ട് ലാല്‍ മനസ്സിലാക്കും. വിനയത്തോട് വന്ന് ചോദിച്ച്, ആ രംഗം സംവിധായകന് വേണ്ട രീതിയില്‍ ലാല്‍ അഭിനയിച്ചു കൊടുക്കും. വലിയ വലിയ സംവിധായകര്‍ക്കൊപ്പം ലാല്‍ ജോലി ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഓരോ പുതിയ സിനിമയുടെ സെറ്റിലും ലാല്‍ എത്തുന്നത് പുതുമുഖ നടനായിട്ടാണ്. എല്ലാ കാര്യങ്ങളെയും വളരെ കൗതുകത്തോടെ നോക്കി കാണുന്ന നടന്. അതാണ് മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഗുണം. ഇന്ന് ഒരു നടനും മോഹന്‍ലാലിന്റെ കഴിവ് കിട്ടിയിട്ടില്ല. വിന് പോളി, ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍, പൃഥ്വിരാജ് ഇവരെല്ലാം നല്ല നടന്മാര് തന്നെ പക്ഷേ ലാളിനോളം ആരും വരില്ല”- ഭദ്രന്
Post Your Comments