നിവിന്‍ പോളി നായകനാകുന്ന സഖാവ് സിനിമയുടെ ഷൂട്ടിങ്ങിൽ കോട്ടയം ജനറൽ ആശുപത്രിക്ക് വൻ നഷ്ടം ഉണ്ടായെന്നാണ് പിഡബ്ല്യുഡി സിവിൽ വിങ് കരാറുകാരൻ. ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ തുടർന്ന് ആശുപത്രിക്കു സ്ഥാവര–ജംഗമ വസ്തുക്കളുടെ നഷ്ടമുണ്ടായതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. പുതിയ കെട്ടിടത്തിൽ പാകിയിരുന്ന ടൈലുകൾ ഷൂട്ടിങ്ങിനിടെ വ്യാപകമായി തകർത്തെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ശരിയല്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
ഷൂട്ടിങ്ങിനിടെ കെട്ടിടത്തിന്റെ ടൈലുകൾ പൊട്ടിച്ചെന്നും വൻ നഷ്ടം വരുത്തിയെന്നുമൊക്കെയുള്ള വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചിത്രത്തിന്റെ നിർമാതാവ് രാകേഷ് ബാഹുലേയൻ ഒരു മാധ്യമത്തിനോട് പ്രതികരിച്ചു.
ഷൂട്ടിങ് സമയത്ത് ഗവൺമെന്റ് ചട്ട പ്രകാരം ദിവസം 5000 രൂപയായിരുന്നു ആശുപത്രിക്ക് വാടകയായും 10,000 രൂപ ഡിപ്പോസിറ്റായും നൽകി. എന്നാല്‍ മുട്ടാപ്പോക്കു ന്യായങ്ങൾ പറഞ്ഞ് ഇടയ്ക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷൂട്ടിങ് സെറ്റിലേക്ക് സമരം നടത്തി. പ്രശ്നമുണ്ടാക്കേണ്ടല്ലോ എന്നോർത്ത് അവർ പറഞ്ഞതു പോലെ 5000 മാറ്റി 15,000 രൂപ വീതം ഒരു ദിവസം നൽകിയാണ് ഷൂട്ടിങ് തുടർന്നത്. കുറച്ചു ഭാഗത്ത് പെയിന്റ് അടിക്കേണ്ടി വന്നത് മാത്രമാണ് സിനിമയ്ക്കായി വരുത്തിയ മാറ്റം. അത് റീപെയിന്റ് ചെയ്തു കൊടുക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് ബോധ്യപ്പെട്ട് മറ്റ് കേടുപാടുകളൊന്നും വരുത്തിയിട്ടില്ല എന്നുറപ്പായതിനു ശേഷമാണ് ഡിപ്പോസിറ്റ് തുക അധികൃതർ തിരികെ തന്നത്. മാസങ്ങൾക്ക് ശേഷം ആരോപണവുമായി വരുന്നതിന്റെ കാരണം മനസ്സിലാവുന്നില്ലയെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു.
Post Your Comments