സി.എയ്ക്ക് പഠിക്കുന്ന മിഷേല്‍ ഷാജിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണം അന്വേഷിക്കണമെന്ന വീട്ടുകാരുടെ ആവശ്യത്തിനൊപ്പം നില്‍ക്കുന്നുവെന്ന് നടന് നിവിന്‍ പോളി. ഒരു കുടുംബത്തിന്റെ പ്രതീക്ഷ തകര്‍ത്താണ് ആ പെണ്‍കുട്ടിയുടെ വിയോഗമെന്നും നീതിക്കായുള്ള കുടുംബത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കണമെന്നും നിവിന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘അധികാരികള്‍ ഉണരുക, ദൈവത്തിന്റെ മക്കളൊന്നും ഇത്തരത്തില്‍ നിസാരമായി അവസാനിച്ചുപോകരുത്’ നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു.
പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെ മകള്‍ മിഷേല്‍ ഷാജി(18)യാണു മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എറണാകുളം വാർഫിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും അതിന് സാധ്യതയില്ലെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഉറപ്പിച്ച് പറയുന്നു. മൃതദേഹം കണ്ടെത്തിയതിന് തലേന്നാണ് മിഷേലിനെ കാണാതായത്. അന്ന് വൈകിട്ട് കലൂര്‍ നൊവേന പള്ളിയില്‍ പോയ മിഷേല്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് താമസിച്ചിരുന്ന ഹോസ്റ്റലിലെ അധികൃതരാണ് വിവരം വീട്ടില്‍ അറിയിച്ചത്.
Post Your Comments