നടന് ജയസൂര്യ അഭിനയത്തില്‍ തിളങ്ങുമ്പോള്‍ മകന് അദ്വൈത് ജയസൂര്യ അച്ഛനെക്കള് ഒരുപിടി മുന്നിലായി സംവിധാനത്തില്‍ കഴിവ് തെളിയിച്ചു. കൊച്ചി ഗ്രിഗോറിയന്‍ പബ്ലിക് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ ഈ പത്തു വയസ്സുകാരന് സ്വന്തമായി ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുകയും അതില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ‘ഗുഡ് ഡേ’ എന്ന ഹ്രസ്വചിത്രമാണ് ആദി ഒരുക്കിയത്. ആദിയുടെ ഈ ചിത്രത്തിനു പ്രശംസയുമായി യുവതാരം ദുല്‍ഖര്‍ സല്മാന് എത്തി.
പിറന്നാള്‍ ദിനത്തില്‍ അപ്രതീക്ഷിതമായി മുന്നില്‍പ്പെട്ട ഒരു യാചകന് സമ്മാനവുമായെത്തുന്ന കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അദ്വൈത് തന്നെയാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധാനത്തിനൊപ്പം എഡിറ്റിംഗും അദ്വൈത് നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം പ്രയാഗ്. മിഹിര്‍ മാധവ്, അര്ജുന് മനോജ്, ജാഫര്‍, അനന്തു, സജി എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. 5.25 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ആദിയുടെ ‘ഗുഡ് ഡേ’ എന്ന ഹ്രസ്വചിത്രം ദുല്‍ഖറാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കിയത്.
മകന്റെ കഴിവുകളില്‍ സന്തോഷിക്കുന്ന അച്ഛന് ജയസൂര്യ ആദിയെക്കുറിച്ചു പറയുന്നതിങ്ങനെ ”അവൻ ജനിച്ചു വീണതേ സിനിമാ ലോകത്തേക്കാണ്. ഞാൻ കാണാത്തതും കേൾക്കാത്തതുമൊക്കെ കണ്ടും കേട്ടാണ് അവൻ വളരുന്നത്. ഭാഷാഭേദമില്ലാതെ എല്ലാ ചിത്രങ്ങളും അവന് കാണാറുണ്ട്. പഠിത്തത്തിലും മിടുക്കനാണവന്‍.”
ആദി ഡയറക്ടർ ആകാനാണ് പോക്ക് എന്നാണ് തോന്നുന്നത്. അവൻ സിനിമയെടുത്തോട്ടെ അതെനിക്കും ഇഷ്ടം തന്നെയെന്നും ജയസൂര്യ പറയുന്നു
Post Your Comments