CinemaGeneralNEWS

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; വിധി നിര്‍ണയം വിവാദത്തില്‍

കഴിഞ്ഞ വര്‍ഷത്തെ അറുപതിലേറെ സിനിമകള്‍ തെരഞ്ഞെടുത്ത് ജൂറി നടത്തിയ സംസ്ഥാന ചലച്ചിത്ര വിധി നിര്‍ണയത്തില്‍ വിമര്‍ശനപരമായ സമീപനം ആരില്‍ നിന്നും ഉണ്ടായിരുന്നില്ല.അര്‍ഹിച്ച അംഗീകാരം എന്നായിരുന്നു പലരും വിധി നിര്‍ണയത്തെ വിലയിരുത്തിയത്. എന്നാല്‍ മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള ജൂറിയുടെ അവാര്‍ഡ്‌ നിര്‍ണയം വിവാദത്തിലേക്ക് നീങ്ങുകയാണ്. ഡോക്ടര്‍ അജു, ഷെറി ജേക്കബ് എന്നിവര്‍ ചേര്‍ന്നെഴുതിയ ‘സിനിമ മുതല്‍ സിനിമ’ വരെ എന്ന ഗ്രന്ഥമാണ് മികച്ച സിനിമാ ഗ്രന്ഥമായി ജൂറി തെരഞ്ഞെടുത്തത്. ‘സിനിമ മുതല്‍ സിനിമ വരെ’ എന്ന പുസ്തകത്തിന് പുരസ്കാരം നല്‍കിയത് അര്‍ഹിച്ച നടപടിയായിരുന്നില്ല എന്നാണ് പൊതുവേ ഉയരുന്ന സംസാരം. ഇതേ എഴുത്തുകാര്‍ തന്നെ നേരെത്തെ രചിച്ച ‘പലവക സംസ്കാരങ്ങള്‍’ എന്ന പുസ്തകത്തിലെ അഞ്ച് ലേഖനങ്ങള്‍ പുതിയ പുസ്തകത്തില്‍ വീണ്ടും ആവര്‍ത്തിച്ചതാണ് വിധി നിര്‍ണയം വിവാദമാകാന്‍ കാരണം. ഒരു വര്‍ഷം അവാര്‍ഡ്‌ നേടിയ രചന വീണ്ടും അവാര്‍ഡ്‌ കൈവരിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നാണ് വിമര്‍ശകരുടെ ആരോപണം.

shortlink

Related Articles

Post Your Comments


Back to top button