CinemaKollywoodNEWS

തല വേണം പക്ഷേ തലയില്‍ മുടി വേണോ ? താരപുത്രി ചോദിക്കുന്നു

സിനിമയിലെ നായികമാരുടെ കൂന്തല്‍ സൗന്ദര്യം പ്രേക്ഷകരെ ആകര്‍ഷിക്കാറുണ്ട്. ഇത് മനസ്സിലാക്കുന്ന നായികമാര്‍ അവരുടെ മുടിയില്‍ കാര്യമായ ശ്രദ്ധ വെയ്ക്കാറുണ്ട്‌. എന്നാല്‍ നായികായി അഭിനയിക്കുന്നതിന് മുടിയുടെ ആവശ്യമെന്തെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍റെ രണ്ടാമത്തെ പുത്രി അക്ഷര ഹാസന്‍. ഒരു സിനിയില്‍ തലമൊട്ടയടിച്ചഭിനയിക്കണമെന്ന ആഗ്രഹവും അക്ഷര പങ്കുവെയ്ക്കുന്നു. സിനിമയില്‍ നായികമാരുടെ മുടി സൗന്ദര്യം കാര്യമായി പരിഗണിക്കാറുള്ള സംവിധായകര്‍ക്കെതിരെയുള്ള വെല്ലുവിളി കൂടിയാണ് താരത്തിന്റെ ഈ പ്രഖ്യാപനം. മൊട്ടയടിച്ചൊരു നായികയെ അവതരിപ്പിക്കാണമെന്ന അക്ഷരയുടെ ആഗ്രഹത്തെ തമിഴ് സിനിമാ പ്രേമികള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button