Uncategorized

ഞങ്ങള്‍ക്ക് ഞങ്ങളെ മറക്കാന്‍ പറ്റില്ല,രേഷ്മയുടെ ജീവിതകഥ വിവരിച്ച് ഷക്കീല

ഒരുകാലത്ത് ഗ്ലാമര്‍ സിനിമകളിലൂടെ തിളങ്ങി നിന്ന നായികമാരായിരുന്നു ഷക്കീലയും രേഷ്മയും. ഷക്കീലയേക്കാളും ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള രേഷ്മ അന്നത്തെക്കാലത്ത് ഷക്കീലയ്ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ നായികമാരില്‍ ഒരാളായിരുന്നു. തനിക്കൊപ്പം ഗ്ലാമര്‍ സിനിമള്‍ ചെയ്യാന്‍ മത്സരിച്ച രേഷ്മയുടെ ജീവിതത്തെക്കുറിച്ച് നടി ഷക്കീല തന്നെയാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്.

രേഷ്മയുമായി എനിക്ക് ഇപ്പോഴും നല്ല സൗഹൃദ ബന്ധമുണ്ട്. എന്നും ഫോണില്‍ വിളിക്കാറുണ്ട്.. പരസ്പരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. രേഷ്മ ഇപ്പോള്‍ ഒരു കുടുംബിനിയാണ്. വിവാഹമൊക്കെ കഴിച്ച് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം മൈസൂരില്‍ താമസിയ്ക്കുന്നു. രണ്ട് ആണ്‍കുട്ടികളാണ് രേഷ്മയ്ക്ക് ഉള്ളത്.സന്തോഷകരമായ കുടുംബ ജീവിതമാണ്‌ അവരുടേത്. ഇനി അഭിനയമൊന്നും വേണ്ടെന്ന് ഞാന്‍ രേഷ്മയോട് പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ എനിക്ക് നേരിട്ടത് പോലെയുള്ള ദുരനുഭവങ്ങള്‍ രേഷ്മയ്ക്കും ഉണ്ടായിരുന്നു.-ഷക്കീല

shortlink

Related Articles

Post Your Comments


Back to top button