കോളിവുഡില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിരുന്നു താരാങ്ങള്‍ക്ക് നേരെയുള്ള അപകീര്‍ത്തികാരമായ ചിത്രങ്ങളുടെ പ്രചരണം. ഗായിക സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ പേരിലുള്ള ട്വീറ്റുകള്‍ വഴി എത്തിയ ചിത്രങ്ങള്‍ തമിഴകത്തിനെയും ധനുഷിനെയും ഞെട്ടിക്കുന്നതായിരുന്നു.
ധനുഷ്, അനിരുദ്ധ്, ആന്‍ഡ്രിയ, അമല പോള്‍, നയന്‍താര തുടങ്ങി നിരവധി താരങ്ങളുടെ അപകീര്‍ത്തികരവും തീര്‍ത്തും സ്വകാര്യവുമായ ചിത്രങ്ങളാണ് സുചിത്രയുടെ ട്വിറ്റര്‍ ട്വീറ്റുകള്‍ വഴി പുറത്തുവന്നത്. തന്റെ അച്കുന്ദ് ഹാക്ക് ചെയ്ത് ആരോ പോസ്റ്റ് ചെയ്യുനതാണിതെന്നു സുചിത്ര പറഞ്ഞു.
ഇപ്പോഴിതാ മറ്റൊരു നടിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് കൂടി ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. പ്രേമം സിനിമയിലൂടെ സിനിമാരംഗത്തെത്തി തമിഴകത്ത് സജീവമാകുന്ന മഡോണയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.
തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതിൽ നിന്നുവരുന്ന പോസ്റ്റുകൾ അവഗണിക്കണമെന്നും മഡോണ മുന്നറിയിപ്പു നൽകി. തന്റെ പേരിൽ വരുന്ന ട്വിറ്റർ പോസ്റ്റുകളും വ്യാജമാണെന്നും താരം പറയുന്നു.
Post Your Comments