കഴിഞ്ഞ ദിവസം മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതി-യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചോടിച്ചിരുന്നു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ശിവസേനയുടെ ഈ സദാചാര ഗുണ്ടാ വിളയാട്ടം. കുടചൂടി പ്രേമം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ശിവസേനയുടെ ആക്രമണം. ഇതിനെതിരെ മറൈന്‍ഡ്രൈവില്‍ വീണ്ടും ചുംബനസമരം അരങ്ങേറി. സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും പ്രതിഷേധങ്ങൾ ആളിപടരുന്നുണ്ടായിരുന്നു.
ശിവസേനയുടെ ചൂരല്‍ ആക്രമണത്തെ പരിഹസിച്ച് നടന് ജയസൂര്യ രംഗത്ത്. “വടിയുമായി ചെ ‘ന്നയാൾ ‘ കുട ചോട്ടിൽ മകളെ കണ്ട് വടിയായി!എന്നാണു ജയസൂര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. സദാചാരത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം അതിക്രമങ്ങളില്‍ ഈ പ്രതിഷേധ അക്രമികളുടെ കുടുംബത്തിലെ ആളുകളും ഉണ്ടാകുമെന്ന പരിഹാസമാണ് ജയസൂര്യയുടെ പോസ്റ്റില്‍ ഉള്ളത്.
Post Your Comments