നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തില്‍ നിവിന്റെ അമ്മ വേഷം ചെയ്ത ലക്ഷ്മി മലയാളികള്‍ക്ക് സുപരിചിതയാണ്. സിനിമയ്ക്ക് പുറത്തു ബിസിനസിലും ഫാഷന്‍ ഫീല്ടിലും തിളങ്ങി നില്ക്കുന്ന ലക്ഷ്മി മലയാള സിനിമ ലോകത്ത് നിന്നും ഉണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുന്നു. വളരെ ചുരുങ്ങിയ ഒരിടമാണ് പൊതുവേ സ്ത്രീകള്‍ക്ക് സിനിമാ ലോകത്ത് ലഭിക്കുന്നത്.
ഒരിക്കല്‍ മലയാളത്തിലും തമിഴിലും ചിത്രങ്ങള്‍ എടുക്കുന്ന ഒരു പ്രശസ്ത സംവിധായകന് തന്നോട് ലൈംഗികമായി പെരുമാറാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത തന്നെ പല പ്രാവശ്യം പൊതു ഇടങ്ങളിലും ഷൂട്ടിംഗ് സമയത്തും അവഹേളിക്കാന്‍ ശ്രമിച്ചിരുന്നതായും നടി വെളിപ്പെടുത്തി. താന്‍ സിനിമകള്‍ കുറയ്ക്കാന്‍ കാരണം ഇത്തരം പ്രശ്നങ്ങള്‍ ആണെന്നും നടി പറയുന്നു.
ഒരിക്കല്‍ ഒരു സിനിമയുടെ പ്രൊജെക്ടിനെ കുറിച്ച് സംസാരിക്കാന്‍ ഫ്ലാറ്റില്‍ വന്ന സംവിധായകന്റെ മാനേജര്‍ കഥ പറയുന്നതിനു മുമ്പ് തന്നെ നടത്തേണ്ട അഡജെസ്റ്റ്മെന്റിനെ കുറിച്ചാണ് പറയാന്‍ ശ്രമിച്ചത്. എന്നാല്‍ സിനിമ വേണ്ടന്നും പറഞ്ഞു അയാളെ പുറത്താക്കുകയാണ് താന്‍ ചെയ്തതെന്നും ലക്ഷ്മി പറയുന്നു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
Post Your Comments