മലയാളത്തില്‍ ജയരാജ് ഒരുക്കിയ സാങ്കേതികത്തികവ് നിറഞ്ഞ ചിത്രം ‘വീര’ത്തില്‍ ആരോമലെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ശിവജിത്ത് നമ്പ്യാര്‍ ജാതിവാലുപേക്ഷിച്ച് ശിവജിത് പത്മനാഭനായി. ആലപ്പുഴ ബീച്ചില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച എഴുത്തകം സ്വാതന്ത്യത്തിന്റെ തുരുത്തെന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ശിവജിത്ത് താന്‍ ജാതിവാല് ഉപേക്ഷിക്കുകയാണെന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പ്രഖ്യാപിച്ചത്.
ഒരു കലാകാരനെന്ന നിലയില്‍ ജാതിമത ചിഹ്നങ്ങളിലാതെതന്നെ അറിയപ്പെടണമെന്ന തോന്നലാണ് ഈ പ്രഖ്യാപനത്തിനു പിന്നിലെന്ന് ശിവജിത്ത് പറയുന്നു. കലയ്ക്ക് ജാതിയോ മതമോ ഒന്നുമില്ല. എല്ലാത്തിനേയും ഒരുപോലെ ഉള്‍ക്കൊള്ളുന്നവനാണ് കലാകാരന്. അതുകൊണ്ടുതന്നെ കലാകാരന് ജാതിവാലിന്റെ ആവശ്യമില്ല. കവി കൈതപ്രം ദാമോദരന്‍ ജാതിവാലുപേക്ഷിച്ച തീരുമാനമാണ് തനിക്ക് പ്രചോദനമായതെന്നും ശിവജിത് കൂട്ടിച്ചേര്‍ത്തു.
മുമ്പ് ജാതിവാലുപേക്ഷിച്ച ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരന്റെ സാന്നിധ്യത്തിലായിരുന്നു ശിവജിത്തിന്റെ പ്രഖ്യാപനം. ശിവജിത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ സദസ്സ് വലിയ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
Post Your Comments