GeneralNEWS

ഹേ സുന്ദരിയായ യോദ്ധാവേ, വനിതാ ദിനത്തില്‍ നയന്‍താരയെ പരാമര്‍ശിച്ച് വിഘ്നേഷ്

വനിതാ ദിനത്തില്‍ കോളിവുഡ് സംവിധായകന്‍ വിഘ്നേഷിന് പങ്കുവെയ്ക്കാനുള്ളത് ഒരാളെക്കുറിച്ച് മാത്രമാണ്. “ഹേ സുന്ദരിയായ യോദ്ധാവേ എന്ന് തുടങ്ങുന്ന ട്വീറ്റില്‍ സൂപ്പര്‍ താരം നയന്‍താരയെക്കുറിച്ചാണ് വിഘ്നേഷ് പ്രശംസിക്കുന്നത്.
എല്ലാ വേദനകള്‍ക്കും പരാജയങ്ങള്‍ക്കും, അവയൊക്കെ കൈകാര്യം ചെയ്തതിനും അതില്‍ നിന്നെല്ലാം തിരിച്ചുവന്നതിനും അഭിനന്ദനം വിഘ്നേഷ് കുറിക്കുന്നു.
“മെക്‌സിക്കോയില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ നിങ്ങളുടെ പേര് വലിച്ചിഴയ്ക്കുമ്പോഴും പുഞ്ചിരി തൂകി അതെല്ലാം മറികടന്നു, മുന്നോട്ട് തന്നെ പോയി. ശക്തയാവുക, ആത്മവിശ്വാസമുള്ളവളാവുക, നല്ല ചിന്തകളുള്ളവളാവുക, നയന്‍താരയാവുക അതൊന്നും അത്ര എളുപ്പമല്ല, നീ അതെല്ലാം കൈവരിച്ചിരിക്കുന്നു, നിന്നെ പോലെ സുന്ദരമായി തന്നെ. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീയ്ക്ക് ഈ വനിതാദിനത്തില്‍ എന്റെ അഭിവാദ്യങ്ങള്‍”-വിഘ്‌നേഷ്

shortlink

Post Your Comments


Back to top button