
സംഗീതം ദൈവികമായ ഒരു കലയാണ്. അതില്‍ ജാതിമത വര്‍ഗ്ഗീയ ചിന്തകള്‍ കടന്നു വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. സമൂഹത്തില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം വര്‍ദ്ധിച്ചത് മുതല്‍ വര്‍ഗ്ഗീയതയും വര്‍ദ്ധിച്ചു വരുന്നതായി കാണാം. അതിനു ഒരു ഉദാഹരണമാണ് റിയാലിറ്റി ഷോയിൽ ഹിന്ദു ഭക്തിഗാനം ആലപിച്ച മുസ്ലീം യുവതിക്കെതിരെ മത മൗലികവാദികള്‍ രംഗത്ത് വന്നിരിക്കുന്നത്.
കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ സുഹാന സെയ്ദ് എന്ന 22 കാരിക്കെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നത്.
സുഹാന മുസ്ലീം സമൂഹത്തിന് അപമാനമാണെന്നും റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സ്വന്തം ശരീരം ലോകത്തിന് മുന്നിൽ പ്രദര്‍ശിപ്പിച്ചുവെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം.
എന്നാല്‍ ഷോയില്‍ സുഹാനയുടെ പാട്ട് കേട്ട വിധികര്‍ത്താക്കള്‍ എഴുന്നേറ്റ് കൈയടിക്കുകയായിരുന്നു. സുഹാനയുടെ പാട്ട് മതമൈത്രിയുടെ അടയാളമാണെന്ന് കന്നട സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യ അഭിപ്രായപ്പെടുകയും ചെയ്തു.
Post Your Comments