
പല കാലങ്ങളിലും ലോകം അവസാനിക്കുമെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അത്തരം അവസ്ഥകള്‍ സാധ്യമാകുന്നതെങ്ങനെ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ എത്തിയിരുന്നു. ലോകാവസാനം പ്രമേയമാക്കി മറ്റൊരു ബ്രഹ്മാണ്ഡചിത്രം കൂടി ഹോളിവുഡിൽ ഒരുങ്ങുന്നു. ഡീൻ ഡെവ്ളിൻ സംവിധാനം ചെയ്യുന്ന ജിയോസ്റ്റോം എന്ന ചിത്രമാണത്.
ഇൻഡിപെൻഡൻസ് ഡേ, ഗോഡ്സില്ലാ തുടങ്ങിയവയുടെ നിർമാതാവായ ഡീൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിയോസ്റ്റോം.
കാലാവസ്ഥ നിയന്ത്രണ ഉപഗ്രഹത്തിന്റെ നാശം മൂലം ലോകാവസാനം സംഭവിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജെറാർഡ് ബട്ട്‌ലർ നായകനാകുന്ന സിനിമയിൽ അബി, അലക്സാന്‍ഡ്ര എന്നിവര്‍ മറ്റു വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം നിര്‍മ്മാണ പങ്കാളി കൂടിയാണ് ഡീൻ.
ചിത്രം ഒക്ടോബർ 20ന് തിയറ്ററുകളിലെത്തും.
Post Your Comments