CinemaGeneralNEWS

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ വിമര്‍ശിച്ച് ഔസേപ്പച്ചന്‍

സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹ സുരഭിയായിരുന്നുവെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. നാല് കഥാപാത്രങ്ങളില്‍ ഒന്നു മാത്രമായിരുന്ന ഒരാളെക്കാള്‍ മികച്ച അഭിനയം സുരഭി കാഴ്ചവച്ചിരുന്നു. മിന്നാമിനുങ് ദ ഫയര്‍ ഫ്ളൈ എന്ന ചിത്രത്തിലെ സുരഭിയുടെ പ്രകടനം ശക്തവും തീവ്രവുമായിരുന്നുവെന്ന് ചിത്രത്തിന് പശ്ചാത്തലസംഗീതം നല്‍കിയ ഓസേപ്പച്ചന്‍ പറയുന്നു. സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിന് സുരഭി പ്രത്യേക ജൂറി പരാമര്‍ശത്തിനപ്പുറം മികച്ച നടിയ്ക്കുള്ള അവാര്‍ഡ് അര്‍ഹിച്ചിരുന്നുതായി ഔസേപ്പച്ചന്‍ അഭിപ്രായപ്പെട്ടു.

”പൊതുവില്‍ ഇത്തവണത്തെ ജ്യൂറി അര്‍ഹതയുള്ളവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. എന്നാല്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സുരഭിയാണ് അര്‍ഹിച്ചിരുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് ഞാനായിരുന്നു. സുരഭിയുടെ അഭിനയം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. സിനിമയുടെ ഏതാനും ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ സുരഭിയെ വിളിച്ച് പറഞ്ഞത് ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത് എന്നാണ്. അത്ര മനോഹരമായിരുന്നു സുരഭിയുടെ അഭിനയം.

ആ കുട്ടി കഥാപാത്രത്തില്‍ പൂര്‍ണമായും ലയിച്ച് ശരീരഭാഷ ഉള്‍ക്കൊണ്ടാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ സുരഭി പുലര്‍ത്തിയ അര്‍പ്പണബോധത്തെിന് സമാനതകളില്ല. രജിഷ നന്നായി തന്റെ റോള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആ കഥാപാത്രത്തിന് കാര്യമായ അഭിനയ സാധ്യതകളില്ലായിരുന്നു. മാത്രമല്ല അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ നാല് കഥാപാത്രങ്ങളില്‍ ഒന്നു മാത്രമായിരുന്നു”വെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നല്‍കിയപ്പോള്‍ സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന് പ്രധാന്യം നല്‍കിയില്ല എന്നൊരഭിപ്രായം തനിക്കുണ്ടെന്നും ഔസേപ്പച്ചന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button