CinemaNEWS

ദി ഗ്രേറ്റ്‌ ഫാദറിന്‍റെ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത് മറ്റൊരു സംവിധായകന്‍

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്‌ മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്‌ ഫാദര്‍ മാര്‍ച്ച്-30നു തിയേറ്ററുകളിലെത്തും. നൂറ്റമ്പതോളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തെ വരവേല്‍ക്കാന്‍ മമ്മൂട്ടി ഫാന്‍സും തയ്യാറെടുത്തു കഴിഞ്ഞു. ചിത്രത്തിന്‍റെ ടിക്കറ്റിന്റെ ആദ്യ വിതരണം കഴിഞ്ഞ ദിവസം എറണാകുളത്തുവെച്ചു നടന്നു. സംവിധായകനും നടനുമായ സോഹന്‍ സീനുലാലാണ് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത്. ആഗസ്റ്റ്‌ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതനായ ഹനീഫ് അദേനിയാണ്.

shortlink

Post Your Comments


Back to top button