മികച്ച നടനായി സിനിമയില്‍ തിളങ്ങിയ സലീം കുമാര്‍ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ലഭിച്ച മികച്ച കഥാകൃത്തിനുള്ളപുരസ്‌കാരം ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് നടന്‍ സലിംകുമാര്‍. ഒരു കഥയില്ലാത്തവനാണെന്ന് താനെന്നു തന്റെ അമ്മയുള്‍പ്പെടെ പറയുന്ന കാര്യമായിരുന്നു. എന്നാല്‍ കഥയുള്ളവനാണ് ഞാനെന്ന് സര്‍ക്കാര്‍ വരെ അംഗീകരിച്ചിരിക്കുന്നു. പക്ഷേ അത് കാണാന്‍ അമ്മയുണ്ടായില്ല സലിം കുമാര്‍ പറഞ്ഞു.
നടനായി എനിക്ക് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കഥാകൃത്ത് എന്ന നിലയില്‍ ലഭിച്ച ഈ പുരസ്‌കാരത്തിന് ഏറെ പ്രത്യേകതയുണ്ട്. ഇത് വലിയൊരു പ്രോത്സാഹനമാണ്. എന്റെയുള്ളിലെ കഥാകൃത്തിനെ കൂടുതല്‍ ആഴത്തില്‍ തിരിച്ചറിയാന്‍ ഈ അംഗീകാരം സഹായിച്ചു. സിനിമയുടെ വിവിധ മേഖലകളില്‍ തിളങ്ങാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണെന്നും സലിം കുമാര്‍ പറയുന്നു.
പുരസ്‌കാരം നേടിക്കൊടുത്ത കറുത്ത ജൂതന്‍ എന്ന ചിത്രത്തിന്റെ സംവിധാനവും സലിം കുമാര്‍ തന്നെയാണ് നിര്‍വഹിച്ചത്. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ സലിം കുമാറിന് നേരത്തെ മികച്ച നടനുള്ള ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.
Post Your Comments