BollywoodCinemaGeneralNEWS

കരണ്‍ ജോഹറിന് മറുപടിയുമായി കങ്കണ

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ. ഹൃത്വിക് പ്രശ്നം ഒന്ന് തണുത്തു തുടങ്ങിയപ്പോള്‍ കരണ്‍ ജോഹറുമായി അടുത്ത വിവാദം ആരംഭിച്ചു. കങ്കണയുടെ ഇരവാദം കേട്ട് മടുത്തുവെന്ന കരണിന്റെ അഭിപ്രായത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് കങ്കണ. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായ കോഫി വിത്ത് കരണ്‍ മുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള പോര്.

താന്‍ ഇരയും പെണ്ണുമൊന്നുമായി സ്വയം ചിത്രീകരിച്ച് സഹതാപം പിടിച്ചുപറ്റാനോ എന്തെങ്കിലും നേടാനോ ശ്രമിച്ചിട്ടില്ലെന്ന് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറയുന്നു

ഒരു പെണ്ണ് പെണ്ണായി കഴിയുന്നതിനെ കരണ്‍ ജോഹര്‍ കളിയാക്കുന്നത് എന്തിനാണ്. എന്താണ് ഇൗ ഇരവാദവും സ്ത്രീവാദവും. ഇത് മുഴുവന്‍ സ്ത്രീകളെയും, പ്രത്യേകിച്ച് ദുര്‍ബലരായവരെ അപമാനിക്കലാണ്. സ്ത്രീവാദം കൊണ്ട് നിങ്ങള്‍ക്ക് ഒരിക്കലും ഒരു വിംബിള്‍ഡണ്‍ ചാമ്പ്യനാവാനോ ഒളിമ്പിക് മെഡലോ ദേശീയ അവാര്‍ഡോ നേടാനാവില്ല കങ്കണ അഭിപ്രായപ്പെട്ടു.

ഒരു ജോലി കിട്ടാനോ ഗര്‍ഭിണിക്ക് തിരക്കുള്ള ബസില്‍ ഒരു സീറ്റ് ലഭിക്കാനോ പോലും അത് സഹായിക്കില്ല. ഒരു അപകടം ഉണ്ടായാല്‍ നിലവിളിക്കാന്‍ മാത്രമാണ് അത് ഉപകരിക്കുക. ആസിഡ് ആക്രമണത്തിന് വിധേയയായ എന്റെ സഹോദരി രംഗോലിക്ക് കോടതിയില്‍ കേസ് ജയിക്കാനും അത് സഹായിച്ചേക്കും കങ്കണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button