
ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ കിംഗ്‌കോംഗ് വീണ്ടുമെത്തുന്നു. കിംഗ് കോംഗ് പരമ്പരയിലെ ‘കോംഗ് സ്കള്‍ ഐലന്റ്’ എന്ന പുതിയ ചിത്രമാണ് മാര്‍ച്ച്-10നു പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ തിയേറ്ററുകളില്‍ എത്തുക.
1933-ലാണ് കിംഗ് കോംഗ് പരമ്പരയിലെ ആദ്യ ചിത്രമെത്തിയത്. എട്ടാമത്തെ ചിത്രമായ ‘കോംഗ് സ്കള്‍ ഐലന്റ്’ 190മില്യണ്‍ ഡോളര്‍ മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ത്രീഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോംഗ് കഥകളുടെ പശ്ചാത്തലമായ സ്കള്‍ ഐലന്റിന്‍റെ ചരിത്രവും അവിടെ കോംഗ് എങ്ങനെ രാജാവായി എന്നതുമാണ് ചിത്രം പറയുന്നത്. കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് കാവ്യ ചന്ദ്രികയാണ്. ജോര്‍ദ്ദാന്‍ രോബോര്‍ട്ട്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് മാക്സ് ബോറന്‍സ്റ്റീന്‍, ജോണ്‍ ഗാറ്റിന്‍സ്, ഡെറിക് കോണോലി എന്നിവര്‍ ചേര്‍ന്നാണ്.
Post Your Comments