BollywoodCinemaNEWS

സണ്ണിലിയോണിനെ പരാമര്‍ശിച്ച് വനിതാദിനത്തില്‍ രാം ഗോപാല്‍ വര്‍മ്മയുടെ കമന്റ്

എന്ത് വിഷയത്തിലായാലും പ്രതികരണമറിയിച്ചാല്‍ വിവാദങ്ങള്‍ പിന്തുടരുന്ന ബോളിവുഡ് ഹിറ്റ് മേക്കറാണ് രാം ഗോപാല്‍ വര്‍മ്മ. വനിതാ ദിനത്തിലും വിവാദ സാഹചര്യത്തിന് ഇടയാക്കുന്ന പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് വര്‍മ്മ. സ്ത്രീ വിരുദ്ധതയുടെ പേരില്‍ ക്രൂശിക്കപ്പെടാറുള്ള രാം ഗോപാല്‍ വര്‍മ്മ ഈ ഒരൊറ്റ പരാമര്‍ശത്തിലൂടെ എല്ലാം മറികടക്കാനുള്ള ഒരുക്കത്തിലാണ്. ട്വിറ്റര്‍ കുറിപ്പിലൂടെയായിരുന്നു വര്‍മ്മയുടെ വനിതാ സന്ദേശം എത്തിയത്. ലോകത്തിലെ എല്ലാ വനിതകളും സണ്ണി ലിയോണിനെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ എന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ വനിതാദിന സന്ദേശം. അന്തര്‍ദേശീയ വനിതാദിനത്തില്‍ സ്ത്രീകളോട് പുരുഷന്മാര്‍ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്നും വര്‍ഷത്തിലൊരു ദിവസം ‘മെന്‍സ് വിമെന്‍സ് ഡേ’ എന്ന പേരില്‍ ആഘോഷിക്കണമെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു. വനിതാ ദിനത്തെ പുരുഷ ദിനം എന്നാണ് വിളിക്കേണ്ടതെന്നും സ്ത്രീകളെ സ്ത്രീകളെക്കാളേറെ ആഘോഷിക്കുന്നത് പുരുഷന്മാരാണെന്നും രാം ഗോപാല്‍ വര്‍മ്മ വ്യക്തമാക്കുന്നു. സ്ത്രീ വിരുദ്ധതയെ ഭേദിച്ചു കൊണ്ട് രാം ഗോപാല്‍ വര്‍മ്മ നടത്തിയ ട്വീറ്റ് തമാശയായി എടുത്തുകൊണ്ടായിരുന്നു സൂപ്പര്‍ താരം സണ്ണിലിയോണിന്റെ സ്മൈലി കമന്റ് എത്തിയത്.എന്നാല്‍ തമാശയെന്ന രീതിയില്‍ സ്വീകരിക്കാതെ രാംഗോപാല്‍ വര്‍മ്മയുടെ ഫോളോവേഴ്‌സില്‍ ചിലര്‍ മറുപടി വാക്കുകള്‍ കൊണ്ട് ആദ്ദേഹത്തെ ചോദ്യം ചെയ്യുന്നുണ്ട്.

shortlink

Post Your Comments


Back to top button