CinemaNEWS

വില്ലനാകുന്ന ഹീറോ മോഹന്‍ലാലിന്‍റെ കിടിലന്‍ ഗെറ്റപ്പ്!

പുലിമുരുകന് ശേഷം ബിഗ്‌ബഡ്ജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന് വില്ലന്‍ എന്ന് പേരിട്ടു.പ്രതിനായക വേഷത്തിലെത്തുന്ന മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ നായകനും,വില്ലനും, ഗുഡ് ഈസ് ബാഡ് എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ സാള്‍ട്ട്&പെപ്പെര്‍ ലുക്കിലാണ് പ്രത്യക്ഷപ്പെടുക. സര്‍വീസില്‍ നിന്ന് പിന്‍വാങ്ങിയ പോലീസ് ഓഫീസറുടെ റോളിലാണ് വില്ലനിലെ മോഹന്‍ലാലിന്‍റെ ആഗമനം. ചിത്രത്തിലെ നായിക മഞ്ജു വാര്യരാണ്. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാവായ റോക്ക് ലൈന്‍ വെങ്കിടേഷാണ്. തമിഴ് താരം വിശാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ദീഖ്, അജു വര്‍ഗ്ഗീസ്, തെലുങ്ക് നടന്‍ ശ്രീകാന്ത്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

shortlink

Post Your Comments


Back to top button