
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായി സംവിധായകന് പ്രിയദര്ശന്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ജൂറി ചെയര്‍മാന്റെ നിയമനത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ചയാവും ഇതിന്റെ പൂര്‍ണ്ണമായ പ്രഖ്യാപനം വരിക. പുതിയ ഉത്തരവാദിത്തം ആത്മവിശ്വാസത്തോടെ നിര്‍വഹിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രിയദര്ശന്. വലിയ ഉത്തരവാദിത്തമാണ് മുന്നിലെത്തിയിരിക്കുന്നതെന്നും തനിക്കാവുന്നതിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments