CinemaNEWS

പുരസ്കാരത്തിനിടെയില്‍ പരിഗണിക്കപ്പെടാതെ പോയ അടൂരിന്‍റെ ‘പിന്നെയും ‘ ജൂറിയുടെ വിശദീകരണം

കഴിഞ്ഞ വര്‍ഷത്തെ 68 സിനിമകളെ പരിഗണിച്ചായിരുന്നു ജൂറി സംസ്ഥാന പുരസ്കാരങ്ങങ്ങളുടെ വിധി നിര്‍ണയിച്ചത്. അതില്‍ മികച്ച ചിത്രമെന്ന പരിഗണനയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം ‘പിന്നെയും’ ഉണ്ടായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നെയും എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയുടെ തെരഞ്ഞെടുപ്പില്‍ കാവ്യ മാധവന്‍ അവസാനം വരെ ഉള്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആദ്യറൗണ്ട് മുതല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായ ‘പിന്നെയും’ ഒരു കാറ്റഗറിയിലും പരിഗണിക്കപ്പെട്ടില്ലെന്നായിരുന്നു ജൂറികളുടെ വിശദീകരണം. അടൂര്‍ ഗോപാലകൃഷ്ണന്‍ ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകനാണെങ്കില്‍ അദ്ദേഹത്തിന്റെ മുന്‍ സിനിമകളുടേതിനൊത്ത നിലവാരം പിന്നെയും എന്ന സിനിമയ്ക്കുണ്ടായില്ല എന്നായിരുന്നു ജൂറി അധ്യക്ഷന്‍ എ കെ ബീര്‍ ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button