GeneralNEWS

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍? വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മഞ്ജു വാര്യരുടെ മറുപടി

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനി വനിതാദിനം ആഘോഷിക്കില്ലെന്ന് നടി മഞ്ജു വാര്യര്‍. എല്ലാ ദിവസവും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അല്ലാതെ ഒരു പ്രത്യേക ദിവസം നിശ്ചയിക്കുന്നതില്‍ കാര്യമില്ലെന്നും മഞ്ജു അഭിപ്രായപ്പെട്ടു. തൃശൂര്‍ വിമലാ കോളെജില്‍ വനിതാദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ വ്യക്തിപരമായി മാറ്റമൊന്നും തോന്നിയില്ലെന്നും മഞ്ജു വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി നല്‍കി. തിരിച്ചുവരവിലും എന്നെ സിനിമാലോകം നന്നായി സ്വീകരിച്ചുവെന്നും . കൂടുതല്‍ സ്‌നേഹിക്കപ്പെട്ടുവെന്നും മഞ്ജു പറഞ്ഞു. നൃത്തവും അഭിനയവുമൊന്നും തനിക്ക് തൊഴിലുകളല്ലെന്നും അവ പാഷനാണെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button