CinemaNEWS

‘കട്ട ലോക്കല്‍’ പടത്തെക്കുറിച്ച് മോഹന്‍ലാല്‍

സിനിമകള്‍ കണ്ടശേഷം സോഷ്യല്‍ മീഡിയയില്‍  അഭിപ്രായം പറയാറുള്ള പതിവ് സൂപ്പര്‍ താരം മോഹന്‍ലാലിനില്ല. എന്നാല്‍ അങ്കമാലി ഡയറീസ് കണ്ടതോടെ മോഹന്‍ലാല്‍ ആ പതിവ് തെറ്റിച്ചിരിക്കുകയാണ്. കട്ട ലോക്കല്‍ പടമായ ലിജോ ജോസ് പല്ലിശേരിയുടെ അങ്കമാലി ഡയറീസിനെക്കുറിച്ചാണ് മോഹന്‍ലാലിന്‍റെ പുതിയ എഫ്ബി പോസ്റ്റ്.

അങ്കമാലി ഡയറീസ് കാണാന്‍ ഇടയായെന്നും ചിത്രത്തിന്‍റെ മേക്കിംഗ് രീതി മനസ്സില്‍ പതിഞ്ഞെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍ അഭിനയിച്ച ഓരോരുത്തരുടെയും പ്രകടനം മികച്ചതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു, ലിജോ ജോസ് പെല്ലിശ്ശേരിക്കും ചെമ്പന്‍ വിനോദ് ജോസിനും ചിത്രത്തിലെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനമറിയിച്ചാണ് മലയാളത്തിന്‍റെ സൂപ്പര്‍ താരം പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്.

shortlink

Post Your Comments


Back to top button