സദാചാരക്കാരെ പരിഹസിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അവിവാഹിതരായ യുവതികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് സദാചാര ടീംസിനെ ട്രോളിക്കൊണ്ടാണ് സനലിന്റെ എഫ്ബി പോസ്റ്റ് ആരംഭിക്കുന്നത്. വിവാഹിതരായ യുവതീയുവാക്കള്‍ക്കും സനല്‍കുമാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിവാഹിതരായ യുവതീയുവാക്കൾ വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ കരുതുണമെന്നും ഫാസിസ്റ്റുകളുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സനല്‍കുമാറിന്‍റെ പരിഹാസം.
“അവിവാഹിതരായ യുവതികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. യുവാക്കളോടൊപ്പം പാർക്കുകകളിൽ ഇരിക്കരുത്. വിവാഹിതരായ യുവതീയുവാക്കൾ വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ കരുതുക. ഫാസിസ്റ്റുകളുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ട് :- കേരളാപോലീസ്. ” ഉടൻ ഇങ്ങനെയൊരു അറിയിപ്പ് വരാൻ സാധ്യത കാണുന്നു– സനല്‍ കുമാര്‍ ശശിധരന്‍
Post Your Comments