
സ്ത്രീ ശാക്തീകരണം എന്ന് പറയുന്നത് ശരിയല്ലയെന്നു ബോളിവുഡിലെ കിംഗ് ഖാന്. സ്ത്രീകൾ എന്നും ശക്തരാണ്. അവർക്ക് അവസരം കൊടുത്താൽ മാത്രം മതിയെന്ന് ഷാരൂഖ് പറഞ്ഞു. പുരുഷന് കിട്ടുന്ന അതേ അവസരങ്ങള്‍ അവര്‍ക്കായി ഒരുക്കിയാല്‍ മതിയെന്നും അല്ലാതെ സ്ത്രീ ശാക്തീകരണം എന്ന പേരില്‍ മാറ്റിനിര്‍ത്തല്‍ അനുഭവിപ്പിക്കുക അല്ല വേണ്ടതെന്നും ഷാരൂഖ് പറഞ്ഞു. ഭൂമിയെ സംരക്ഷിച്ചില്ലെങ്കില്‍ ഭൂമി നിങ്ങളെ സംരക്ഷിക്കും എന്ന് പറയുന്നതുപോലെയാണ് സ്ത്രീശാക്തീകരണം എന്ന് പറയുമ്പോള്‍ തനിക്ക് തോന്നുന്നതെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. 2017 ലെ ഷബാന അസ്മി മിജ്വാന്‍ ചാരിറ്റി ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഷാരൂഖ്.
സ്ത്രീകളെ നമ്മള് ശക്തരാക്കേണ്ട ആവശ്യമില്ല. അവര്‍ നമ്മളേക്കാള്‍ ശക്തരാണ്. അവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യം മാത്രം നമ്മള് ഒരുക്കിക്കൊടുത്താല്‍ മതി. അതില്‍ കൂടുതല്‍ ഒന്നും ചെയ്യേണ്ടതില്ല. അവരും അത് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. ഇന്നത്തെ സമൂഹം പുരുഷാധിപത്യ സമൂഹമാണെന്നും അതില്‍ മാറ്റം വരേണ്ടത് അനിവാര്യമാണെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടു.
Post Your Comments