CinemaGeneralNEWS

വ്യാജ പ്രചരണത്തിന്റെ പേരില്‍  ആരെങ്കിലും ജീവനൊടുക്കിയാല്‍ നിങ്ങള്‍ക്ക് അവരെ തിരികെ കൊണ്ടുവരാനാകുമോ? ധനുഷിന്‍റെ സഹോദരി

കോളിവുഡിലെ പ്രമുഖ താരം ധനുഷിനെതിരെ ഗായിക സുചിത്ര കാര്‍ത്തിക് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിപരമായ ആക്രമണം തുടരുന്നതിന് പിന്നാലെ ധനുഷിന്‍റെ സഹോദരി വിമല ഗീത രംഗത്ത്. ധനുഷിനെതിരെ സുചിത്ര ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ദന്ത ഡോക്ടറായ ഇവര്‍ പറയുന്നു. സാധ്യമായ എല്ലാ രീതിയിലും ചിലര്‍ തങ്ങളോട് പ്രതികാരം വീട്ടുകയാണെന്ന് ഗീത ആരോപിച്ചു. ഇപ്പോള്‍ ധനുഷിനെതിരെ സുചിത്ര നടത്തുന്നത് സ്വഭാവഹത്യയാണെന്നും ഗീത കുറ്റപ്പെടുത്തി. അതുകൊണ്ട് തന്നെ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍മാറുന്നുവെന്നും അവര്‍ പറയുന്നു.

ആര്‍ക്കും എന്തും പറയാവുന്ന വേദിയായി ട്വിറ്റര്‍ മാറി. പന്ത്രണ്ട് വയസുകാരായ കുട്ടികള്‍ക്ക് പോലും അക്കൗണ്ടുള്ള ട്വിറ്ററില്‍ വ്യാജ പോണ്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ദുഃഖകരമാണ്. അത്തരം രതിവൈകൃതങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ കാണുന്ന ആളുകളുടെ എണ്ണം കൂടുന്നതും ആശങ്കാജനജമാണ്. ഞങ്ങള്‍ പാവപ്പെട്ട കുടുംബത്തിലെ അംഗങ്ങളാണ്. ഒരാളുടെ ത്യാഗവും കഠിനാദ്ധ്വാനവുമാണ് ഇന്നത്തെ നിലയില്‍ ഞങ്ങളെ എത്തിച്ചത്.

ഫേസ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും താല്‍ക്കാലികമായി മാറി നിക്കുകയാണെന്നും വിമല വ്യക്തമാക്കി. ആരോടും സംസാരിക്കാനോ ആരെയും കാണാനോ ഉള്ള മാനസികാവസ്ഥയിലല്ല. പ്രചാരണത്തിന് പിന്നില്‍ ആരാണെങ്കിലും പിന്‍മാറണം.
പ്രചരണത്തിന്‍റെ പേരില്‍
ആരെങ്കിലും ജീവനൊടുക്കിയാല്‍ നിങ്ങള്‍ക്ക് അവരെ തിരികെ കൊണ്ടുവരാനാകുമോ എന്നും വിമല ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button