കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2016 പ്രഖ്യാപിച്ചു. മോഹന്‍ലാലാണ് മികച്ച നടന്. നയന്‍താര മികച്ച നടി. ഒപ്പത്തിലെ അഭിനയത്തിനാണ് മോഹന്‍ലാല്‍ മികച്ച നടനുള്ള പുരസ്കാരത്തിന് അര്ഹനായതെങ്കില് പുതിയനിയമത്തിലെ അഭിനയത്തിനാണ് നയന്‍സ് പുരസ്കാരത്തിന് അര്‍ഹയായത്.
മികച്ച നടന് കൂടാതെ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള അവാര്‍ഡ് ഒപ്പം നേടി. 2016 ലെ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരം പുലിമുരുകന് സ്വന്തമാക്കി. സമഗ്ര സംഭാവനകളെ മാനിച്ച് നല്കുന്ന റൂബി ജൂബിലി പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിക്കും
മറ്റ് അവാര്‍ഡുകള്‍
മികച്ച സംവിധായകന് – പ്രിയദര്ശന്
റൂബി ജൂബിലി പുരസ്കാരം – അടൂര്‍ ഗോപാലകൃഷ്ണന്, സമഗ്ര സംഭാവനകളെ മാനിച്ച് നല്കുന്ന
മികച്ച രണ്ടാമത്തെ ചിത്രം – ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം,
മികച്ച രണ്ടാമത്തെ നടന്- രണ്‍ജി പണിക്കര്‍, സിദ്ദിഖ്
മികച്ച തിരക്കഥാകൃത്ത് – വിനീത് ശ്രീനിവാസന് (ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം)
മികച്ച ഗാന രചയിതാവ് – വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
മികച്ച സംഗീത സംവിധായകന് – എം ജയചന്ദ്രന്
മികച്ച പിന്നണി ഗായകന് – മധു ബാലകൃഷ്ണന്
മികച്ച പിന്നണി ഗായിക – വര്‍ഷ വിനു, അല്‍ക അജിത്
അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡുകള്‍- നിവിന്‍ പോളി, ലക്ഷ്മി ഗോപാലസ്വാമി, ടിനി ടോം, സമുദ്രക്കനി എന്നിവര്‍ക്ക് ലഭിച്ചു.
Post Your Comments