മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വിനായകന് കമ്മട്ടിപാടത്തിലെ അഭിനയ പ്രകടനത്തിലൂടെ നേടിയെടുത്തപ്പോള്‍ മികച്ച സ്വഭാവ താരമായത് കമ്മട്ടി പാടത്തിലെ തന്നെ മറ്റൊരു താരമാണ്. ബാലന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠനാണ് മികച്ച സ്വഭാവ നടനായി തെരെഞ്ഞെടുക്കപ്പെട്ടത്.
കമ്മട്ടിപാടം എന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും ഒരു നടന് എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ മുന്നോട്ടുപോകണമെന്ന് ഈ പുരസ്കാരം ഓര്‍മ്മിപ്പിക്കുന്നതായും മണികണ്ഠന് പറഞ്ഞു. വിനായകന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും എനിക്ക് കിട്ടാതെ വിനായകന് കിട്ടിയിരുന്നെങ്കിലോ വിനായകന് കിട്ടാതെ എനിക്ക് കിട്ടിയിരുന്നെങ്കിലോ ഇത്രയും സന്തോഷമുണ്ടാകില്ലായിരുന്നെന്നും മണികണ്ഠന് കൂട്ടിച്ചേര്‍ത്തു. കമ്മട്ടിപ്പാടത്തില്‍ ഒരുമിച്ച് ഫൈറ്റ് ചെയ്താണ് ഞങ്ങള്‍ അഭിനയിച്ചതെന്നും മണികണ്ഠന് പറയുന്നു.
Post Your Comments