കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ചലച്ചിത്ര അവാര്‍ഡ് ഇന്ന് വൈകുന്നേരം മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിക്കാന്‍ ഇരിക്കെയാണ് പുരസ്കാര വിവരങ്ങള്‍ ചോര്‍ന്നതായി ആക്ഷേപം ഉയരുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് അവതരണം ചോര്‍ന്നതിന്റെ പേരില്‍ ഡോ. തോമസ് ഐസക്കും സര്‍ക്കാരും നാണം കെട്ടിരിക്കുകയാണ്. അതിന്‍റെയിടയിലാണ് ഏതാണ്ട് പൂര്‍ണമായിത്തന്നെ ചില ചാനലുകള്‍ വാര്‍ത്ത ചോര്‍ത്തി പ്രക്ഷേപണം ചെയ്‌തെന്നാണ് പരാതി ഉയര്‍ന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ആണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. പക്ഷേ, അവാര്‍ഡുകളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങളാണ് എന്നു വരാത്ത വിധത്തില്‍ സൂചനകളെന്ന രീതിയിലാണ് വാര്‍ത്ത കൊടുത്തതെന്നു മാത്രം.
മാന്‍ഹോള്‍ മികച്ച ചിത്രമെന്നു സൂചന, വിധു വിന്‍സെന്റ് മികച്ച സംവിധായിക എന്നു സൂചന, എം ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകന്‍ എന്ന് സൂചന… സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിടുന്നതിനു മുമ്പുതന്നെ മുമ്പ് ഏഷ്യാനെറ്റ് ലേഖികയായിരുന്ന വിധു വിന്‍സെന്റ് തനിക്ക് ലഭിച്ച വിവരങ്ങള്‍ ചാനലിനു നല്‍കി എന്നു കുറ്റപ്പെടുത്തി ഒരു വിഭാഗം മാധ്യമങ്ങള്‍ സാംസ്‌കാരിക മന്ത്രി എകെ ബാലനെയും മറ്റും സമീച്ചു. അതോടെയാണ് അവാര്‍ഡുകള്‍ ചോര്‍ന്നുവെന്ന സര്‍ക്കാര്‍ അറിയുന്നത്.
അവാര്‍ഡ് ജേതാക്കളെ നേരത്തേ വിവരം അറിയിക്കുന്നത് സാധാരണ നടപടിക്രമം മാത്രമാണെന്നും എന്നാല്‍ അത് പുറത്തുവിടാതിരിക്കാനുള്ള ഔചിത്യം അവര്‍ പ്രകടിപ്പിക്കുകയാണ് വേണ്ടത് എന്നുമാണ് ഇതിനോട് സാംസകാരിക വകുപ്പിലെയും ചലച്ചിത്ര അക്കാദമിയിലെയും ഉന്നതര്‍ പ്രതികരിക്കുന്നത്.
അവാര്‍ഡ് നിര്‍ണയ സമിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മറ്റാരെങ്കിലുമോ അതോ പുരസ്കാര ജേതാക്കളില്‍ ആരെങ്കിലുമോ വിവരങ്ങള്‍ നല്‍കിയതാകാം എന്ന തലത്തിലാണ് അഭ്യൂഹം.
Post Your Comments