CinemaGeneralKollywoodMollywoodNEWS

അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം; എല്ലാ കണ്ണുകളും വിനായകനില്‍

2016ലെ സംസ്ഥാന ചലചിത്ര അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കും. മികച്ച സിനിമ, നടന്‍, നടി, സംവിധായകന്‍ തുടങ്ങിവയിലേക്കെല്ലാം കടുത്ത മത്സരമാണ് നടക്കുന്നത്. പ്രശസ്ത ഒഡീഷ സംവിധായകന്‍ എകെ ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറി ഇന്ന് വൈകുന്നേരം 5 മണിക്ക് പുരസ്കാര പ്രഖ്യാപനം നടത്തും. ഈ അവാര്‍ഡില്‍ എല്ലാവരുടെയും കണ്ണുകള്‍ വിനായകനിലാണ്. കമ്മട്ടിപ്പാടത്തില്‍ ജനങ്ങള്‍ എന്നും ഓര്‍ത്തിരിക്കുന്ന, നെഞ്ചോട് ചേര്‍ക്കുന്ന ഒരു കഥാപാത്രമാണ് വിനായകന്‍ അവതരിപ്പിച്ച ഗംഗ. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ആ കഥാപാത്രത്തെ വിനായകന്‍ അവിസ്മരണീയമാക്കി. രാജീവ് രവി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ചു.

മോഹന്‍ലാലിനൊപ്പമാണ് വിനായകന്‍റെ മത്സരം. കഴിഞ്ഞ വര്ഷം പല തവണ അവാര്‍ഡ് വേളകളില്‍ തഴയപെട്ട വിനായകന് സോഷ്യല്‍ മീഡിയയിലടക്കം പിന്തുണയേറുകയാണ്. മുന്‍നിര ചാനലുകളുടെ അവാര്‍ഡ് നിശയില്‍ വിനായകനെ തഴഞ്ഞതോടെയാണ് സോഷ്യല്‍ മീഡിയ വിനായകനായി രംഗത്തിറങ്ങിയത്.

images (1) download (3)

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ച വിനായകന്‍ നൃത്തരംഗത്തിലൂടെയായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്നി നൃത്തത്തിലൂടെയാണ്‌ ശ്രദ്ധ പിടിച്ചുപറ്റിയത്‌. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മാന്ത്രികമായിരുന്നു ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ഒന്നാമൻ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. എ.കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌.

ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ്‌ വിനായകന്റെ പ്ളസ്‌ പോയിൻറ് എന്ന് കാണാം. ടി.കെ. രാജീവ്കുമാറിന്റെ ഇവർ എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും, 2012ൽ അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിലെ കഥാപാത്രവും വിനായകന്‍റെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളാണ്. സിനിമയ്ക്ക് അവശ്യമായ രൂപ സൌന്ദര്യാദി ഗുണ ഗണങ്ങള്‍ ഉണ്ടോ എന്ന് നോക്കിയാല്‍ വെളുപ്പും തടിമിടുക്കും ഇല്ലാതെ അഭിനയതലത്തില്‍ വിനായകന്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നു പ്രേക്ഷകര്‍ സമ്മതിക്കും.

സംസ്ഥാന അവാര്‍ഡ് ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തിയാല്‍ ആദ്യം കണ്ണില്‍പ്പെടുക 1999ലെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപന വേളയായിരിക്കും. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അന്ധകഥാപാത്രത്തെ അവതരിപ്പിച്ച കലാഭവന്‍ മണി അത്തവണത്തെ മികച്ച നടനുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നു. അവാര്‍ഡ് മണിക്ക് തന്നെ എന്ന വിശ്വാസത്തിലായിരുന്നു എല്ലാവരും. എന്നാല്‍ അവസാന നിമിഷം വാനപ്രസ്ഥത്തിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. എവിടെയും ചരിത്രം ആവര്‍ത്തിക്കുമോ? എതിര്‍സ്ഥാനത്ത് ഇപ്പോഴും നില്‍ക്കുന്നത് മോഹന്‍ലാല്‍ ആണ്.

shortlink

Related Articles

Post Your Comments


Back to top button