BollywoodGeneralNEWS

സജ്ഞയ് ദത്തും നടി രേഖയും രഹസ്യമായി വിവാഹിതരായെന്ന വാര്‍ത്തയിലെ സത്യാവസ്ഥ?

ബോളിവുഡില്‍ ഗോസിപ്പ് കഥകള്‍ ധാരാളമായി പ്രചരിക്കാറുണ്ട്. നടി സഞ്ജയ്‌ ദത്തിനെയും നടി രേഖയെയും കുറിച്ചുള്ളതാണ് പുതിയ ഗോസിപ്പ്.സഞ്ജയ്‌ ദത്തും രേഖയും രഹസ്യമായി വിവാഹം കഴിച്ചെന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത. താരത്തിന്റെ നെറ്റിയില്‍ ഏപ്പോഴും സിന്ദുരം ചാര്‍ത്തിയിരിക്കുന്നതിന് കാരണം ഇതാണെന്നാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ പറയുന്നത്

ഇത്തരമൊരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തറിയിച്ചത് നടിയുടെ ജീവചരിത്രം രചിച്ച യാസീര്‍ ഉസ്മാനാണ്. രേഖ അണ്‍ടേള്‍ഡ് സ്റ്റോറി എന്ന പുസ്തകത്തില്‍ യാസീര്‍ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത. ഗോസിപ്പ് പ്രചരിച്ചതോടെ നടിയുടെ ജീവചരിത്രം എഴുതിയ യാസീര്‍ ഉസ്മാന്‍ രംഗത്തെത്തി. ആളുകള്‍ ബുക്ക് കൃത്യമായി വായിക്കാതെ കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുകേഷ് അഗര്‍വാള്‍ എന്ന വ്യവസായിയെ വിവാഹം ചെയ്ത രേഖ അദ്ദേഹത്തിന്റെ മരണശേഷവും നെറ്റിയില്‍ സിന്ദുരം ചാര്‍ത്തിയാണ് നടന്നിരുന്നത്. ഇതാണ് വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്.

shortlink

Post Your Comments


Back to top button