
രാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് കോഴിക്കോട്ട് തിരിതെളിഞ്ഞു. കാഴ്ചയുടെ പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കാന്‍ 30 ഓളം സിനിമകളാണ് രാജ്യാന്തര വനിത ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
അമേരിക്കന്‍ സംവിധായിക ജൂലി ടോയ്‌മോറിന്റെ ഫീഡയാണ് ഉദ്ഘാടന ചിത്രം. ചിത്രകലയില്‍ പേരെടുത്ത ഫീഡ കോഹ്ല എ മെക്‌സിക്കന്‍ പെയിന്ററുടെ കഥയാണ് ഫീഡയിലൂടെ പറയുന്നത്.
പന്ത്രണ്ട് വിദേശ ചിത്രങ്ങളും, 13 ഇന്ത്യന്‍ ചിത്രങ്ങളും, വിധു വിന്‍സന്റിന്റെ മാന്‍ഹോള്‍ അടക്കം അഞ്ച് മലയാള ചിത്രങ്ങളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വൈകീട്ട് ടാഗോര്‍ തീയേറ്ററില്‍ സംവിധായകരായ സുമന്‍ ഡി കിട്ടൂര്‍, സുചേത ഫുലെ, ഉര്‍വ്വശി ഇറാനി, വിധു വിന്‍സന്റ്, ഫൗസിയ ഫാത്തിമ എന്നിവര്‍ ചേര്‍ന്ന് മേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കും. മാര്‍ച്ച് 10 വരെയാണ് മേള.
Post Your Comments