മലയാളി പ്രേക്ഷകര്‍ ഒരു തമിഴ് ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. 22-കാരനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ‘ധ്രുവങ്ങള്‍ 16’ കേരളത്തില്‍ റിലീസ് ചെയ്തില്ലെങ്കിലും ചിത്രത്തെക്കുറിച്ച് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. റഹ്മാന്‍ അടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തിന്‍റെ മലയാളം റീമേക്ക് ഉണ്ടാകുമെന്നും മമ്മൂട്ടി നായകനായി അഭിനയിക്കുമെന്നും നേരെത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ സിനിമ തമിഴില്‍ തന്നെ കേരളത്തിലെത്തുമെന്നാണ് ചിത്രത്തിന്‍റെ സംവിധായകനായ കാര്‍ത്തിക് നരേന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.ചിത്രം മാര്‍ച്ച് 10 കേരളത്തില്‍ റിലീസ് ചെയ്യും.
Post Your Comments